news

Welcome To Our Blog

Thursday, 31 July 2014

  • അധ്യാപക ശാക്തികരണ പ്രോഗ്രാം സമാപനം രാജപുരത്ത്

     രാജപുരം: കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍സിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയിലെ രാജപുരം മേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചേഴ്‌സിനായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. ഷാജി വടക്കേതൊട്ടിയിലച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അതിരൂപത കോര്‍പറേറ്റര്‍ സെക്രട്ടറി ഫാ. തോമസ് ആദോപ്പള്ളി പരിശീലന പരിപാടി ഉത്ഘാടനം ചെയിതു. പാലാ സെന്‍ തോമസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തങ്കച്ചന്‍, ഫാ. ജോസ് ആദോപ്പള്ളി എന്നിവര്‍ ക്ലാസ്സ് നയിച്ചു. അതിരൂപതയിലെ എട്ടു ഫൊറോനകളിലായി നടന്ന പരിശീലന പരിപാടിയുടെ സമാപനഘട്ടമായിരുന്നു രാജപുരത്ത് നടന്നത്. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സിന്‍സി, ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ്, സജി എം.എ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. നൂറോളം അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു

Monday, 21 July 2014

ചാന്ദ്രദിനം ആഘോഷിച്ചു

വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.ചന്ദ്രമനുഷ്യനുമയി അഭിമുഖവും,ക്വിസ് മത്സരവും,ചിത്രപ്രദർശനവും നടത്തി.പ്രവർത്തനങ്ങൾക്ക് പ്രഥമ അധ്യാപകൻ എം.എ  സജി,ഗ്ലാഡിസ് മാത്യു,എബ്രഹാം കെ. ഒ ,ഷൈബി എബ്രഹാം ,ഒ .സി ജെയിംസ്‌,മോളി തോമസ്‌,അനി എബ്രഹാം,സോണി കുര്യൻ എന്നിവർ നേതിര്ത്വം നല്കി. 

Friday, 11 July 2014

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ പുസ്തകപ്പുര ശ്രദ്ധയമാക്കുന്നു.

രാജപുരം: അറിവിന്റെ വിതായനങ്ങള്‍ തേടി രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ പുസ്തകപ്പുരയിലേക്ക് പുസ്തകങ്ങളുടെ സമാഹരണത്തിനായി നല്ലപാഠം ക്ലാസ് മുന്നിട്ടിറങ്ങിയത് ശ്രദ്ധയമാക്കുന്നു. രക്ഷിതാക്കള്‍ക്ക് പുസ്തകപ്പുരയിലേക്ക് പുസ്തകം നല്‍ക്കുവാനും അവിടെ നിന്നും പുസ്തകം വാങ്ങി വായിക്കാനും വായിച്ച പുസ്തകത്തെ കുറിച്ച് ആസ്വാദന കുറുപ്പ് തയ്യറാക്കാനും നല്ല ആസ്വാദന കുറുപ്പുകള്‍ക്ക് പ്രോത്സാഹനങ്ങളും ക്ലാസിന്റെ നേത്യത്വത്തില്‍ നടന്നു വരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ എം.എ സജി, ഓ.സി ജയിംസ്, എബ്രാഹം, ഷൈബി എബ്രാഹം, മോളി തോമസ്, ഗ്ലാഡി മാത്യു,  അനി എബ്രാഹം, സോണി കുര്യയന്‍ എന്നിവര്‍ നേത്യത്വം നല്‍കി വരുന്നു.

 

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കുളില്‍ രക്ഷിതാക്കള്‍ പുസ്തക പുരയിലേക്ക്

 
രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കുളില്‍ ആരംഭിച്ച പുസ്തക പുരയില്‍ നിന്ന് രക്ഷിതാക്കള്‍ പുസ്തകം എടുത്ത് വായിക്കുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറുപ്പ് ‘ ആത്മ മനസ്സ് ‘ ന്റെ പ്രകാശന കര്‍മ്മം മദര്‍ പി.റ്റി.എ പ്രസിഡണ്ട് മേഴ്‌സി ജോയി സ്‌കുള്‍ മാനേജര്‍ ഫാ. ഷാജി വടക്കേതൊട്ടിയിലച്ചന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

Thursday, 10 July 2014

ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കുളില്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കായി പൂടംകല്ല് സി.എച്ച്. സി യിലെ അനി തോമസ് ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ബോഡിയോഗം സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേതൊട്ടിയിലച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ച് പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍ നെയും മദര്‍ പി.റ്റി.എ പ്രസിഡണ്ടായി പ്രേമ സുരേഷിനെയും തിരഞ്ഞെടുത്തു. ഹെഡ്മാസ്റ്റര്‍ സജി മുളവനാല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയിംസ് ഓ.സി നന്ദിയും പറഞ്ഞു.

Wednesday, 25 June 2014

ആശയറ്റവര്‍ക്ക് കരുണയുടെ സാന്ത്വനവുമായി ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകരും കുട്ടികളും

രാജപുരം: ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി രാജപുരം ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകരും കുട്ടികളും എത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ കുറുമാണത്തെ  കണ്ണന്റെ ഭവനത്തോടൊപ്പം ലിബിന്‍, ലിബിന, നവ്യ എന്നീ കുട്ടികളുടെ പുസ്തകവും, ബാഗും, വസ്ത്രവും, വീട്ടുപകരണങ്ങളും എല്ലാം കത്തിച്ചാമ്പലാവുകയായിരുന്നു. രാത്രിയില്‍ സംഭവിച്ച അത്യാഹിതം നേരം പുലര്‍ന്നപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്. അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നത് വലിയെരു അത്യാഹിതം ഒഴിവായി. ഹോളി ഫാമിലി സ്‌കൂളിലെ മുഖ്യാധ്യാപകന്‍ സജി എം.എ നല്ലപാംം കോഡിനേറ്റര്‍ കെ.ഒ എബ്രാഹം, സ്റ്റാഫ് സെക്രട്ടറി ഒ.സി ജെയിംസ് സീനിയര്‍ അസിസ്റ്റന്റ് ഗ്ലാഡി മാത്യു എന്നിവരുടെ നേത്യത്വത്തില്‍ അധ്യാപകരും കുട്ടികളും വീട് സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പുസ്തകവും, ബാഗും, വസ്ത്രവും, കുടയും, ചെരിപ്പും അടിയന്തരമായി നല്‍ക്കുകയുണ്ടായി. കൂടാതെ സാമ്പത്തിക സഹായത്തിനുള്ള ഒരുക്കങ്ങളും നടത്തുകയുണ്ടായി. വീടും സാധനങ്ങളും നഷ്ടപ്പെട്ട കുടുംബം അമ്മാവന്റെ സംരക്ഷണയിലാണ്.

Thursday, 5 June 2014


രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു

രാജപുരം: ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതിദിന സന്ദേശം ഉള്‍കൊള്ളുന്ന പ്ലകാര്‍ഡുകള്‍ ഉയര്‍ത്തികൊണ്ട് പരിസ്ഥിതിദിന റാലി നടത്തി. സ്‌കൂളിലും പൊതുസ്ഥാപനങ്ങളിലും വ്യക്ഷതൈകള്‍ നട്ട് വളര്‍ത്തുന്നതിന്റെ ഉത്ഘാടനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഷാജി വടക്കേത്തെട്ടിയില്‍ നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ. റോയി പി.എന്‍ മുഖ്യാധ്യാപകന്‍ ശ്രീ. സജി എം.എ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹികളായ ശ്രീ. സി.റ്റി ലൂക്കോസ്, ശ്രീ. തോമസ് പി.ജെ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലുകയുണ്ടായി.