ആശയറ്റവര്‍ക്ക് കരുണയുടെ സാന്ത്വനവുമായി ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകരും കുട്ടികളും
രാജപുരം: ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി
രാജപുരം ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകരും കുട്ടികളും എത്തി. കഴിഞ്ഞ ദിവസം
രാത്രിയില്‍ കുറുമാണത്തെ കണ്ണന്റെ ഭവനത്തോടൊപ്പം ലിബിന്‍, ലിബിന, നവ്യ
എന്നീ കുട്ടികളുടെ പുസ്തകവും, ബാഗും, വസ്ത്രവും, വീട്ടുപകരണങ്ങളും എല്ലാം
കത്തിച്ചാമ്പലാവുകയായിരുന്നു. രാത്രിയില്‍ സംഭവിച്ച അത്യാഹിതം നേരം
പുലര്‍ന്നപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്. അപകട സമയത്ത് വീട്ടില്‍ ആരും
ഇല്ലാതിരുന്നത് വലിയെരു അത്യാഹിതം ഒഴിവായി. ഹോളി ഫാമിലി സ്‌കൂളിലെ
മുഖ്യാധ്യാപകന്‍ സജി എം.എ നല്ലപാംം കോഡിനേറ്റര്‍ കെ.ഒ എബ്രാഹം, സ്റ്റാഫ്
സെക്രട്ടറി ഒ.സി ജെയിംസ് സീനിയര്‍ അസിസ്റ്റന്റ് ഗ്ലാഡി മാത്യു എന്നിവരുടെ
നേത്യത്വത്തില്‍ അധ്യാപകരും കുട്ടികളും വീട് സന്ദര്‍ശിച്ച് കുട്ടികള്‍ക്ക്
പുസ്തകവും, ബാഗും, വസ്ത്രവും, കുടയും, ചെരിപ്പും അടിയന്തരമായി
നല്‍ക്കുകയുണ്ടായി. കൂടാതെ സാമ്പത്തിക സഹായത്തിനുള്ള ഒരുക്കങ്ങളും
നടത്തുകയുണ്ടായി. വീടും സാധനങ്ങളും നഷ്ടപ്പെട്ട കുടുംബം അമ്മാവന്റെ
സംരക്ഷണയിലാണ്.
No comments:
Post a Comment