രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി
രാജപുരം: ഹോളി ഫാമിലി പ്രവേശനോത്സവം നിറപകിട്ടോടെ ആഘോഷിച്ചു. നവഗതരായ
കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മറ്റു കുട്ടികളും അധ്യാപകരും
പി.റ്റി.എയും ചേര്‍ന്ന് സ്വീകരിച്ചു. സ്‌കൂള്‍ മനേജര്‍ റവ.ഫാ. ഷാജി
വടക്കേതൊട്ടിയിലച്ചന്റെ അധ്യക്ഷതയില്‍ കൂടിയ പ്രവേശനോത്സവ ചടങ്ങ് കള്ളാര്‍
ഗ്രാമപഞ്വായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലീലാമ്മ ജോസ് ഉദ്ഘാടനം ചെയിതു.
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ ക്വിറ്റ്, സൗജന്യ
യൂണിഫോം എന്നിവയുടെ വിതരണോത്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റ്റിഠഗ് കമ്മിറ്റി
ചെയര്‍മാന്‍ ശ്രീ. അബ്രാഹം കടുതോടി നിര്‍വഹിച്ചു.
No comments:
Post a Comment