ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കുളില്‍ മഴക്കാല
രോഗങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കായി പൂടംകല്ല് സി.എച്ച്. സി യിലെ അനി
തോമസ് ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ബോഡിയോഗം സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി
വടക്കേതൊട്ടിയിലച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍
വെച്ച് പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍ നെയും മദര്‍ പി.റ്റി.എ
പ്രസിഡണ്ടായി പ്രേമ സുരേഷിനെയും തിരഞ്ഞെടുത്തു. ഹെഡ്മാസ്റ്റര്‍ സജി
മുളവനാല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയിംസ് ഓ.സി നന്ദിയും പറഞ്ഞു.
No comments:
Post a Comment