അധ്യാപക ശാക്തികരണ പ്രോഗ്രാം സമാപനം രാജപുരത്ത്
രാജപുരം: കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍സിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയിലെ രാജപുരം മേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചേഴ്‌സിനായി ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. ഷാജി വടക്കേതൊട്ടിയിലച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അതിരൂപത കോര്‍പറേറ്റര്‍ സെക്രട്ടറി ഫാ. തോമസ് ആദോപ്പള്ളി പരിശീലന പരിപാടി ഉത്ഘാടനം ചെയിതു. പാലാ സെന്‍ തോമസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തങ്കച്ചന്‍, ഫാ. ജോസ് ആദോപ്പള്ളി എന്നിവര്‍ ക്ലാസ്സ് നയിച്ചു. അതിരൂപതയിലെ എട്ടു ഫൊറോനകളിലായി നടന്ന പരിശീലന പരിപാടിയുടെ സമാപനഘട്ടമായിരുന്നു രാജപുരത്ത് നടന്നത്. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സിന്‍സി, ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ്, സജി എം.എ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. നൂറോളം അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു
news
Welcome To Our Blog
Thursday, 31 July 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment