news

Welcome To Our Blog

Tuesday 28 July 2015

. പുഷ്പാഞ്ചലികൾ  അർപ്പിച്ചു 
.മുൻ രാഷ്‌ട്രപതി  ഡോ.എ.പി.ജെ അബ്ദുൾകലാമിന്  പുഷ്പാഞ്ചലികൾ അർപ്പിക്കുന്നു.

Friday 24 July 2015

വിദ്യാരംഗം കലാസാഹിത്യവേദി    ഉത്ഘാടനം ചെയ്തു.



രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം രാജപുരം ഹോളി ഫാമിലി ഹയർ സെകണ്ടറി സ്‌കൂള്‍ അധ്യാപകൻ ശ്രീ. ലിപിൻ കെ കുര്യൻ  നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോണി പെരുമാനൂർ  ആശംസയര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗതവും ആര്‍ട്‌സ് കണ്‍വീനര്‍ ഷൈബി അബ്രാഹം നന്ദിയും പറഞ്ഞു. 

Thursday 23 July 2015

ചാന്ദ്രദിനം ആഘോഷിച്ചു

വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.ചന്ദ്രമനുഷ്യനുമയി അഭിമുഖവും,ക്വിസ് മത്സരവും,ചിത്രപ്രദർശനവും നടത്തി.ചാന്ദ്ര ദിനത്തെ കുറിച്ച് അസ്സംബ്ലിയിൽ ശ്രീ ഒ.സി ജെയിംസ്‌ ക്ലാസെടുത്തു. പ്രവർത്തനങ്ങൾക്ക് പ്രഥമ അധ്യാപകൻ എം.എ  സജി,ഗ്ലാഡിസ് മാത്യു,എബ്രഹാം കെ. ഒ ,ഷൈബി എബ്രഹാം ,മോളി തോമസ്‌,അനി എബ്രഹാം,സോണി കുര്യൻ എന്നിവർ നേതിര്ത്വം നല്കി.  

Friday 17 July 2015

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂൾ  മാനേജർ Fr.ഷാജി വടക്കെതൊട്ടിക്ക് ദീപിക കൈമാറി രാജപുരം കിംഗ്സ് ബേക്കറി ഉടമ വിനോദ് സോമി ഉദ്ഘാടനം നിർവഹിക്കുന്നു.
പി.ടി.എ ജനറൽ ബോഡിയിൽ ക്ലാസ് എടുക്കുന്ന Fr.ബെന്നി ചേരിയിൽ.


Monday 13 July 2015

തിരഞ്ഞെടുപ്പ്  കാഴ്ചകൾ.


സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട റ്റിബിന ബിജു സത്യപ്രതിജ്ഞ ചെയ്യുന്നു.

സ്ഥാനാർഥികൾ വോട്ട് അഭ്യർഥിക്കുന്നു.






 

Friday 10 July 2015

അകാലത്തിൽ പൊലിഞ്ഞ കല്ല്യോട്ട്  സ്കൂൾ വിദ്യാർഥി  ഫഹദിന്  അന്ത്യാഞ്ജലി അർപ്പിച്ചു രാജപുരം ഹോളി ഫാമിലി എൽ.പി സ്കൂൾ നല്ലപാഠം വിദ്ധ്യാർഥികൾ മെഴുകുതിരികൾ തെളിച്ചപ്പോൾ.

ഒന്നാം ക്ലാസ് പി .ടി .എ .