news

Welcome To Our Blog

Wednesday 24 December 2014

ക്രിസ് മസ്  ആഘോഷം

കാരുണ്യത്തിന്റെ സന്ദേശവുമായി രാജപുരം ഹോളിഫാമിലി എ.എല്‍.പി. സ്‌ക്കുള്‍

രാജപുരം : എളിമയുടെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കികൊണ്ട് ഒരിക്കല്‍ക്കുടി ക്രീസ്മസ് സമാഗതമാക്കുമ്പോള്‍ ഹോളിഫാമിലി എ.എല്‍.പി. സ്‌ക്കുളിലെ കുരുന്നുകള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് രാജപുരം ചാച്ചാജി ബഡ്സ് സ്കുളില്‍ ആഘോഷിക്കുകയുണ്ടായി. ഭിന്നശേഷിയുള്ള കുട്ടികളുമൊത്ത് ക്രിസ്തുമസ്പാപ്പയുമായി കരോള്‍ പാടി കേക്ക് മുറിച്ച് ആഘോഷം നടത്തിയത് സമഭാവനയുടെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശം കുട്ടികളില്‍ പരിശിലിപ്പിക്കുന്നതിന്റെ ഭാഗമായണ് കുടികളെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന ഒരുനുഭവമായിരുന്നു ക്രിസ്മസ് ആഘോഷം . സ്കുള്‍ മാനേജര്‍ റവ.ഫാ. ഷാജി വടക്കേത്തൊട്ടി ക്രിസ്മസ് സന്ദേശം പങ്കുവയ്ക്കുകയുണ്ടായി. പി.ടി.എ.പ്രസിഡണ്ട് റോയി പി.ല്‍. മുഖ്യധ്യാപകന്‍ സജി എം.എ ബഡ്സ് സ്കുള്‍ പ്രീന്‍സിപ്പാള്‍ ഡാലിയ എന്നിവര്‍ സംസാരീച്ചു ജയിംസ് ഒ.സി ,അബ്രാഹം .കെ ഒ, മോളി തോമസ്, ഷൈബി അബ്രാഹം. ഗ്ലാഡി മാത്യു, സോണി എന്നിവര്‍ നേതത്യം നല്‍കി.

 

Thursday 4 December 2014

Wednesday 19 November 2014

അവകാശ  അധിഷ്ധിത  വിദ്യാഭ്യാസത്തെ ക്കുറിച്ച്  ജെയിംസ്‌  സാർ ക്ലാസ്  എടുക്കുന്നു

ഗണിത  മാഗസിൻ  ശിൽപ്പികൾ

Wednesday 5 November 2014



മിനി  ഗേൾസ്  നൂറു  മീറ്ററിൽ  ഒന്നും  രണ്ടും  സ്ഥാനങ്ങൾ  നേടിയ  അന്നാ സുനിലും,  അശ്വതി .വി . ആർ . ഉം.


Tuesday 4 November 2014

ഹോസ്ദുര്‍ഗ് ഉപജില്ല കായിക മാമാങ്കത്തിനു തിരിതെളിഞ്ഞു

             ആറാമത്  ഹോസ്ദുര്‍ഗ് ഉപജില്ല കായിക മാമാങ്കത്തിന് രാജപുരം HFHSS ഗ്രൗണ്ടില്‍ കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി പി ശ്യാമളാദേവി തുടക്കം കുറിച്ചു.കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് വിഘ്നേശ്വര ഭട്ട് സ്വാഗതവും ശ്രീ ലൂക്കോസ് മുളവനാല്‍ നന്ദിയും പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് എഇഒ ശ്രീ ടി എം സദാനന്ദന്‍ ഉപജില്ലാ പതാകയും സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ‍ഷാജി വടക്കേത്തൊട്ടി സ്ക്കൂള്‍ പതാകയും ഉയര്‍ത്തി. കുട്ടികളില്‍ നിന്നും ഏറ്റു വാങ്ങിയ ദീപശിഖ ഹോളി ഫാമിലി സ്ക്കൂളിലെ മുന്‍ കായികാദ്ധ്യാപകന്‍ ശ്രീ ശ്രീധരന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ തെളിയിച്ചു. കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റിന് കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി പി ശ്യാമളാദേവി സല്യൂട്ട് സ്വീകരിച്ചു. കുമാരി ഷാര്‍ളറ്റ് മാത്യൂസ് ചൊല്ലിയ പ്രതിജ്ഞ കായികതാരങ്ങള്‍ ഏറ്റുചൊല്ലിയതോടെ കായികമേളയ്ക്ക് തുടക്കമായി.

Saturday 11 October 2014

സാക്ഷരം-ക്യാമ്പ് സര്‍ഗോത്സവ

                     സാക്ഷരം-ക്യാമ്പ് സര്‍ഗോത്സവ

 രാജപുരം: രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ സാക്ഷരം പരിപാടിയുടെ ഭാഗമായി സര്‍ഗോത്ഝവം ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉത്ഘാടം പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗതവും സാക്ഷരം കോഡിനേറ്റര്‍ അബ്രാഹം കെ.ഒ നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജയിംസ് ഒ.സി ആശംസയര്‍പ്പിച്ച് സംസാരിച്ചു. ബാലചന്ദ്രന്‍ കൊട്ടോടി ക്യാമ്പ് നയിക്കുകയുണ്ടായി. വിജ്ഞാനപ്രദവും രസകരവുംമായ വൈവിധ്യമാര്‍ പരിപാടിയിലൂടെ നയിച്ചു.

Tuesday 7 October 2014

ക്ലാസ്സ്‌ പി .ടി .എ  യിൽ എച്ച് .എഫ് .എച്ച് .എസ് .എസ് രാജപുരം  സ്കൂളിലെ  സീമ  ടീച്ചർ  സംസാരിക്കുന്നു.


Tuesday 30 September 2014


ഹോസദുര്ഗ്ഗ് ഉപജില്ല കായികമേള സ്വാഗതസംഘം രുപികരിച്ചു


രാജപുരം: ഹോസദുര്ഗ്ഗ് ഉപജില്ല കായികമേള സ്വാഗതസംഘം( 2014-15)ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്കൂളില്വച്ച് നടത്തപ്പെട്ടു ഉപജില്ല സ്കൂള്കായികമേളയുടെ ഒരുക്കങ്ങള്രാജപുരത്ത് പൂര്ത്തിയായി. നവംബര്‍ 5 മുതല്നവംബര്‍ 7 വരെ നടക്കുന്ന കായിക മേളയില്രണ്ടായിരത്തിലധികം കായികതാരങ്ങള്മത്സരത്തില്പങ്കെടുക്കും.


 

ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്കൂളില്നടക്കുന്ന ഉപജില്ല സ്കൂള്കായികമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രുപികരിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ.ഷാജി വടക്കേതൊട്ടി അധ്യക്ഷത വഹിച്ചു കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ. എച്ച്.വിഗ്നേശ്വര ഭട്ട് ഉദ്ഘാടനവും ഹോസദുര്ഗ്ഗ് എ.ഇ.ഒ ശ്രീ.സദാനന്ദന്‍ ആമുഖപ്രസംഗവും നടത്തി.ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി.സിന്‍സി സ്വാഗതവും എച്ച്.എഫ്.എ.എല്‍.പി. സ്കൂള് ഹെഡ് മാസ്റ്റര്‍ ശ്രീ.എം.എ.സജി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ശ്രിമതി ലീലാമ്മ ജോസ്, ശ്രീ.എബ്രഹാം കടുതോടില്‍,ശ്രീ.ടി.യു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉപജില്ല സ്കൂള്കായികമേള അസോസിയേഷന്‍ സെക്കട്ടറി ശ്രീ. വിജയ കൃഷ്ണന്‍ കായികമേളയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരച്ചു. തദവസരത്തില്‍ മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീ.കെ.ടിമാത്യുവില്‍ നിന്ന്‌ ആദ്യഫണ്ട് കൈപ്പറ്റി, ഫണ്ട് സാമാഹരണ ഉദ്ഘാടനം നടത്തി

 





Monday 29 September 2014

മംഗൾയാനെക്കുറിച്ച്  സംസാരിക്കുന്നു

മംഗൾയാൻ  ദിനം 

Friday 19 September 2014

Tuesday 16 September 2014

പച്ചക്കറി വിത്ത്  വിതരണം

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Saturday 6 September 2014

കസേരകളി

ബോൾ  പാസ്സിംഗ്

പാചകപ്പുരയിൽ

  • ഹോളിഫാമിലി എ.എല്‍.പി സ്‌കൂള്‍ ഒരുക്കിയ സമൂഹസദ്യ മാത്യകയായി

     രാജപുരം: ഗതകാലത്തിന്റെ സുഖമുള്ള ഓര്‍മ്മയില്‍ മാവേലിമന്നനെ വരവേറ്റു കൊണ്ടും പോയക്കാലത്തിന്റെ മഹത്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടും പൂക്കളങ്ങളും പൂവിളിയുമായി ഒരിക്കല്‍ കൂടി മലയാളികള്‍ക്ക് ഓണം സമാഗതമാക്കുമ്പോള്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ചിന്തകള്‍ പങ്കുവെച്ച് കൊണ്ട് രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂള്‍ ഒരുക്കിയ സമൂഹസദ്യ ഓണത്തിന്റെ മഹത്തായ സന്ദേശം നല്‍ക്കുന്നതായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കളും നാട്ടുകാരും ഇതില്‍ പങ്കാളിയായി. കൂടാതെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമായി വിവിധ മഝരങ്ങളും സംഘടിപ്പിച്ചു. സ്‌കൂള്‍ മനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി, ഹെഡ്മാസ്റ്റര്‍ സജി എം.എ, പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍, മദര്‍ പി.ടി.എ പ്രേമ സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജയിംസ് ഒ.സി, ജോണി, അബ്രാഹാം കെ.ഒ എന്നിവര്‍ നേത്യത്വം നല്‍കി.

  1. ഇന്ന് അധ്യാപക ദിനം

    രാജപുരം: അറിവിന്റെയും വിജ്ഞാനത്തിന്റെയും പ്രകാശ രേണുകള്‍ കൊണ്ട് അജ്ഞതയുടെ അന്ധകാരം തുടച്ചു നീക്കു ഗുരുസ്മരണയില്‍ രാജപുരം ഹോളിഫാമിലി സ്‌കൂളില്‍ അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് സംഘടിപ്പിച്ച അധ്യാപക കുട്ടായ്മയില്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി മുഖ്യസന്ദേശം നല്‍ക്കുകയുണ്ടായി. അധ്യാപകര്‍ക്ക് ഉപഹാരം സമ്മാനിക്കുകയുംചെയ്തു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, എല്‍.പി വിഭാഗങ്ങളിലെ 80 ഓളം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. തിരുവോണച്ചിന്തകള്‍ ചേര്‍ത്തുവച്ചുള്ള ഈ അധ്യാപകദിനത്തില്‍ ഗുരു തീര്‍ക്കുന്ന ജ്ഞാനസുമങ്ങള്‍ സമൂഹത്തിന് പരിമളം പരത്തുമെന്നും അധ്യാപകര്‍ അറിവിന്റെ അലയാഴിയായും ഈശ്വരഭക്തിയുടെ പര്യായങ്ങളായി മാറെട്ടെയെന്ന് ഷാജി അച്ചന്‍ തന്റെ അനുമോദന സന്ദേശത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

     

Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Tuesday 26 August 2014

  • അഗതിദിനത്തിന്റെ സ്‌നേഹദൂതുമായി അഗതി മന്ദിരത്തില്‍



     രാജപുരം: ഹോളിഫാമിലി എ.എല്‍.പി സ്‌കൂളിലെ കുട്ടികളാണ് ‘ അഗതിദിനം’ ചിലവഴിക്കാനായി പെരുമ്പള്ളി ബത്‌ലേഹം അഗതി മന്ദിരത്തില്‍ എത്തിയത്. കുഞ്ഞുമനസ്സുകളില്‍ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജന്മദിനമായ ഇന്ന് ഹോളിഫാമിലി എ.എല്‍.പി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, പി.റ്റി.എ അംഗങ്ങളും അഗതി മന്ദിരത്തിലെത്തിയത്. ഓഗസ്റ്റ് 26ന് കേരള സര്‍ക്കാര്‍ അഗതി അനാഥര്‍ എന്നിവരുടെ ദിനമായി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ അഗതികളോടൊപ്പമായിരിക്കുവിന്‍ എന്ന് കുട്ടികള്‍ തീരുമാനിച്ചത് ഏറെ മാത്യകപരമായ പ്രവര്‍ത്തനമാണ്. കുട്ടികളുടെ വകയായി അന്തേവാസികള്‍ക്ക് വിഭവ സമ്യദ്ധമായ സദ്യ നല്‍ക്കുകയുണ്ടായി. രാജപുരത്തെ പീറ്റര്‍ ഒഴുങ്ങാലില്‍ നടത്തുന്ന അഗതി മന്ദിരത്തില്‍ 70 ഓളം അന്തേവാസികള്‍ ഉണ്ട്. ഇവര്‍ക്ക് പ്രധാനാധ്യാപകന്‍ സജി എം.എ അഗതിദിന സന്ദേശം നല്‍ക്കുകയുണ്ടായി. പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.സി ജയിംസ്, അബ്രാഹം കെ.ഒ, ഷൈബി അബ്രാഹം, ഗ്ലാഡിസ് മാത്യു, സോണി, അനി അബ്രാഹം, മോളി തോമസ് എന്നിവര്‍ നേത്യത്വം നല്‍കി. ജീവ കാരുണ്യവും കാലികപ്രസക്തവുമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ നടന്ന് വരുന്നു.