news

Welcome To Our Blog

Monday, 29 June 2015

റെഗുലർ സ്കൂൾ വേദപാ0ത്തിനു കോട്ടയം അതിരൂപതാ തലത്തിൽ 2014-2015 വർഷത്തിൽ  നാലാം ക്ലാസ്സ്‌  വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ ഷാരോണ ഏലിയ സജി.

വായനാവാരത്തിൽ  നടന്ന വിവിധ മൽസരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ എസ്.ആർ. ജി  കണ്‍വീനർ ശ്രീമതി ആനി എബ്രഹാം നൽകുന്നു .










Thursday, 25 June 2015

രാജപുരം : കുടിയേറ്റ ജനതയ്ക്ക് അറിവിന്റെ അമൂല്യ രത്നങ്ങൾ പകര്ന്നു നൽകിയ ഷെ.വി.ജെ. ജോസഫ്‌ മെമ്മോറിയൽ വായനശാലയ്ക്ക് മുന്നിൽ രാജപുരം  ഹോളി  ഫാമിലി  എ.എൽ.പി സ്കൂളിലെ കുട്ടികൾ വായനാവാരത്തിൽ കൈത്താങ്ങ് തീർത്ത് അണിനിരന്നു.അറിവിന്റെ കലവറകളായ വായനശാലകൾ നാട്ടിൽ വളർന്നു വരേണ്ടത് സാംസ്കാരിക ഉന്നതിയുടെ അടിസ്ഥനമാണെന്ന ചിന്തയാണ് വായനാവാരത്തിൽ വേറിട്ട ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ പൊതുസമൂഹത്തിനു നല്കിയത്.

Friday, 19 June 2015

രാജപുരം ഹോളി  ഫാമിലി  എ.എൽ .പി.സ്കൂളിൽ വായനാദിനം  ആചരിച്ചു .  


രാജപുരം :രാജപുരം  ഹോളി  ഫാമിലി  എ.എൽ.പി സ്കൂളിൽ  
വൈവിധ്യമാർന്ന പരിപാടികളോടെ വായനാവാരo തുടങ്ങി.വായനയുടെ 
പ്രാധാന്യം വിളിച്ചറിയിക്കുന്ന രീതിയിൽ വിളംബരറാലി നടത്തി.
 തുടർന്ന് നടന്ന യോഗത്തിൽ റിട്ട.അധ്യാപകൻ ശ്രീ.എ.ടി.ഫിലിപ്പ് 
മുഖ്യസന്ദേശം നൽകുകയുണ്ടായി.പി.ടി.എ. പ്രസിഡന്റ്‌ ശ്രീ.റോയ്  പി.എൽ.
 അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യധ്യാപകൻ ശ്രീ.സജി  എം.എ 
സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി  ശ്രീ.ജെയിംസ് ഒ.സി. നന്ദിയും പറഞ്ഞു.വായനമത്സരം , പ്രസംഗമത്സരo,ലൈബ്രറിവിതരണം,വായനാക്കുറിപ്പ്  തയ്യാറാക്കൽ
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

Friday, 5 June 2015

  • പരിസ് ഥി തി  ദിനം  ആചരിച്ചു .

    പി .ടി .എ  പ്രസിഡന്റ്‌  ശ്രി  റോയ്  സസ്യ  ച്ചെടി   വിതരണം  ചെയ്യുന്നു

     

Wednesday, 3 June 2015

നേട്ടം

എൽ .എസ് .എസ്  നേടിയ  ആഷ് ന  സജി

രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.