news

Welcome To Our Blog

Saturday, 6 September 2014

  • ഹോളിഫാമിലി എ.എല്‍.പി സ്‌കൂള്‍ ഒരുക്കിയ സമൂഹസദ്യ മാത്യകയായി

     രാജപുരം: ഗതകാലത്തിന്റെ സുഖമുള്ള ഓര്‍മ്മയില്‍ മാവേലിമന്നനെ വരവേറ്റു കൊണ്ടും പോയക്കാലത്തിന്റെ മഹത്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ടും പൂക്കളങ്ങളും പൂവിളിയുമായി ഒരിക്കല്‍ കൂടി മലയാളികള്‍ക്ക് ഓണം സമാഗതമാക്കുമ്പോള്‍ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ചിന്തകള്‍ പങ്കുവെച്ച് കൊണ്ട് രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂള്‍ ഒരുക്കിയ സമൂഹസദ്യ ഓണത്തിന്റെ മഹത്തായ സന്ദേശം നല്‍ക്കുന്നതായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കളും നാട്ടുകാരും ഇതില്‍ പങ്കാളിയായി. കൂടാതെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമായി വിവിധ മഝരങ്ങളും സംഘടിപ്പിച്ചു. സ്‌കൂള്‍ മനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി, ഹെഡ്മാസ്റ്റര്‍ സജി എം.എ, പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍, മദര്‍ പി.ടി.എ പ്രേമ സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജയിംസ് ഒ.സി, ജോണി, അബ്രാഹാം കെ.ഒ എന്നിവര്‍ നേത്യത്വം നല്‍കി.

No comments:

Post a Comment