ഇന്ന് അധ്യാപക ദിനം
രാജപുരം: അറിവിന്റെയും വിജ്ഞാനത്തിന്റെയും പ്രകാശ രേണുകള്‍ കൊണ്ട് അജ്ഞതയുടെ അന്ധകാരം തുടച്ചു നീക്കു ഗുരുസ്മരണയില്‍ രാജപുരം ഹോളിഫാമിലി സ്‌കൂളില്‍ അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് സംഘടിപ്പിച്ച അധ്യാപക കുട്ടായ്മയില്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി മുഖ്യസന്ദേശം നല്‍ക്കുകയുണ്ടായി. അധ്യാപകര്‍ക്ക് ഉപഹാരം സമ്മാനിക്കുകയുംചെയ്തു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, എല്‍.പി വിഭാഗങ്ങളിലെ 80 ഓളം അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. തിരുവോണച്ചിന്തകള്‍ ചേര്‍ത്തുവച്ചുള്ള ഈ അധ്യാപകദിനത്തില്‍ ഗുരു തീര്‍ക്കുന്ന ജ്ഞാനസുമങ്ങള്‍ സമൂഹത്തിന് പരിമളം പരത്തുമെന്നും അധ്യാപകര്‍ അറിവിന്റെ അലയാഴിയായും ഈശ്വരഭക്തിയുടെ പര്യായങ്ങളായി മാറെട്ടെയെന്ന് ഷാജി അച്ചന്‍ തന്റെ അനുമോദന സന്ദേശത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
news
Welcome To Our Blog
Saturday, 6 September 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment