ഹോസദുര്ഗ്ഗ് ഉപജില്ല കായികമേള സ്വാഗതസംഘം രുപികരിച്ചു
രാജപുരം: ഹോസദുര്ഗ്ഗ് ഉപജില്ല കായികമേള സ്വാഗതസംഘം( 2014-15)ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു ഉപജില്ല സ്കൂള് കായികമേളയുടെ ഒരുക്കങ്ങള്‍ രാജപുരത്ത് പൂര്ത്തിയായി. നവംബര്‍ 5 മുതല്‍ നവംബര്‍ 7 വരെ നടക്കുന്ന കായിക മേളയില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.
ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ല സ്കൂള് കായികമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രുപികരിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ.ഷാജി വടക്കേതൊട്ടി അധ്യക്ഷത വഹിച്ചു കള്ളാര്‍
പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീ. എച്ച്.വിഗ്നേശ്വര ഭട്ട് ഉദ്ഘാടനവും ഹോസദുര്ഗ്ഗ് എ.ഇ.ഒ ശ്രീ.സദാനന്ദന്‍
ആമുഖപ്രസംഗവും നടത്തി.ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി.സിന്‍സി സ്വാഗതവും എച്ച്.എഫ്.എ.എല്‍.പി. സ്കൂള് ഹെഡ് മാസ്റ്റര്‍
ശ്രീ.എം.എ.സജി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ശ്രിമതി ലീലാമ്മ ജോസ്, ശ്രീ.എബ്രഹാം
കടുതോടില്‍,ശ്രീ.ടി.യു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉപജില്ല സ്കൂള് കായികമേള അസോസിയേഷന്‍ സെക്കട്ടറി ശ്രീ. വിജയ കൃഷ്ണന്‍ കായികമേളയുടെ നടത്തിപ്പിനെക്കുറിച്ച്
വിശദീകരച്ചു. തദവസരത്തില്‍ മുന്‍ പ്രിന്‍സിപ്പാള്‍ ശ്രീ.കെ.ടിമാത്യുവില്‍
നിന്ന് ആദ്യഫണ്ട് കൈപ്പറ്റി, ഫണ്ട് സാമാഹരണ ഉദ്ഘാടനം നടത്തി