news

Welcome To Our Blog

Wednesday, 25 June 2014

ആശയറ്റവര്‍ക്ക് കരുണയുടെ സാന്ത്വനവുമായി ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകരും കുട്ടികളും

രാജപുരം: ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി രാജപുരം ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകരും കുട്ടികളും എത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ കുറുമാണത്തെ  കണ്ണന്റെ ഭവനത്തോടൊപ്പം ലിബിന്‍, ലിബിന, നവ്യ എന്നീ കുട്ടികളുടെ പുസ്തകവും, ബാഗും, വസ്ത്രവും, വീട്ടുപകരണങ്ങളും എല്ലാം കത്തിച്ചാമ്പലാവുകയായിരുന്നു. രാത്രിയില്‍ സംഭവിച്ച അത്യാഹിതം നേരം പുലര്‍ന്നപ്പോഴാണ് നാട്ടുകാര്‍ അറിഞ്ഞത്. അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നത് വലിയെരു അത്യാഹിതം ഒഴിവായി. ഹോളി ഫാമിലി സ്‌കൂളിലെ മുഖ്യാധ്യാപകന്‍ സജി എം.എ നല്ലപാംം കോഡിനേറ്റര്‍ കെ.ഒ എബ്രാഹം, സ്റ്റാഫ് സെക്രട്ടറി ഒ.സി ജെയിംസ് സീനിയര്‍ അസിസ്റ്റന്റ് ഗ്ലാഡി മാത്യു എന്നിവരുടെ നേത്യത്വത്തില്‍ അധ്യാപകരും കുട്ടികളും വീട് സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പുസ്തകവും, ബാഗും, വസ്ത്രവും, കുടയും, ചെരിപ്പും അടിയന്തരമായി നല്‍ക്കുകയുണ്ടായി. കൂടാതെ സാമ്പത്തിക സഹായത്തിനുള്ള ഒരുക്കങ്ങളും നടത്തുകയുണ്ടായി. വീടും സാധനങ്ങളും നഷ്ടപ്പെട്ട കുടുംബം അമ്മാവന്റെ സംരക്ഷണയിലാണ്.

Thursday, 5 June 2014


രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു

രാജപുരം: ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതിദിന സന്ദേശം ഉള്‍കൊള്ളുന്ന പ്ലകാര്‍ഡുകള്‍ ഉയര്‍ത്തികൊണ്ട് പരിസ്ഥിതിദിന റാലി നടത്തി. സ്‌കൂളിലും പൊതുസ്ഥാപനങ്ങളിലും വ്യക്ഷതൈകള്‍ നട്ട് വളര്‍ത്തുന്നതിന്റെ ഉത്ഘാടനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഷാജി വടക്കേത്തെട്ടിയില്‍ നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ. റോയി പി.എന്‍ മുഖ്യാധ്യാപകന്‍ ശ്രീ. സജി എം.എ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹികളായ ശ്രീ. സി.റ്റി ലൂക്കോസ്, ശ്രീ. തോമസ് പി.ജെ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലുകയുണ്ടായി.

Monday, 2 June 2014

രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി

 

രാജപുരം: ഹോളി ഫാമിലി പ്രവേശനോത്സവം നിറപകിട്ടോടെ ആഘോഷിച്ചു. നവഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മറ്റു കുട്ടികളും അധ്യാപകരും പി.റ്റി.എയും ചേര്‍ന്ന് സ്വീകരിച്ചു. സ്‌കൂള്‍ മനേജര്‍ റവ.ഫാ. ഷാജി വടക്കേതൊട്ടിയിലച്ചന്റെ അധ്യക്ഷതയില്‍ കൂടിയ പ്രവേശനോത്സവ ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്വായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലീലാമ്മ ജോസ് ഉദ്ഘാടനം ചെയിതു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ ക്വിറ്റ്, സൗജന്യ യൂണിഫോം എന്നിവയുടെ വിതരണോത്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റ്റിഠഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്രാഹം കടുതോടി നിര്‍വഹിച്ചു.