news

Welcome To Our Blog

Wednesday, 24 December 2014

കാരുണ്യത്തിന്റെ സന്ദേശവുമായി രാജപുരം ഹോളിഫാമിലി എ.എല്‍.പി. സ്‌ക്കുള്‍

രാജപുരം : എളിമയുടെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കികൊണ്ട് ഒരിക്കല്‍ക്കുടി ക്രീസ്മസ് സമാഗതമാക്കുമ്പോള്‍ ഹോളിഫാമിലി എ.എല്‍.പി. സ്‌ക്കുളിലെ കുരുന്നുകള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് രാജപുരം ചാച്ചാജി ബഡ്സ് സ്കുളില്‍ ആഘോഷിക്കുകയുണ്ടായി. ഭിന്നശേഷിയുള്ള കുട്ടികളുമൊത്ത് ക്രിസ്തുമസ്പാപ്പയുമായി കരോള്‍ പാടി കേക്ക് മുറിച്ച് ആഘോഷം നടത്തിയത് സമഭാവനയുടെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശം കുട്ടികളില്‍ പരിശിലിപ്പിക്കുന്നതിന്റെ ഭാഗമായണ് കുടികളെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന ഒരുനുഭവമായിരുന്നു ക്രിസ്മസ് ആഘോഷം . സ്കുള്‍ മാനേജര്‍ റവ.ഫാ. ഷാജി വടക്കേത്തൊട്ടി ക്രിസ്മസ് സന്ദേശം പങ്കുവയ്ക്കുകയുണ്ടായി. പി.ടി.എ.പ്രസിഡണ്ട് റോയി പി.ല്‍. മുഖ്യധ്യാപകന്‍ സജി എം.എ ബഡ്സ് സ്കുള്‍ പ്രീന്‍സിപ്പാള്‍ ഡാലിയ എന്നിവര്‍ സംസാരീച്ചു ജയിംസ് ഒ.സി ,അബ്രാഹം .കെ ഒ, മോളി തോമസ്, ഷൈബി അബ്രാഹം. ഗ്ലാഡി മാത്യു, സോണി എന്നിവര്‍ നേതത്യം നല്‍കി.

 

No comments:

Post a Comment