ഹോസ്ദുര്‍ഗ് ഉപജില്ല കായിക മാമാങ്കത്തിനു തിരിതെളിഞ്ഞു
ആറാമത് ഹോസ്ദുര്‍ഗ് ഉപജില്ല കായിക മാമാങ്കത്തിന് രാജപുരം
HFHSS ഗ്രൗണ്ടില്‍ കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി പി
ശ്യാമളാദേവി തുടക്കം കുറിച്ചു.കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്
പണ്ടാരശ്ശേരില്‍ പിതാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കള്ളാര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എച്ച് വിഘ്നേശ്വര ഭട്ട് സ്വാഗതവും ശ്രീ
ലൂക്കോസ് മുളവനാല്‍ നന്ദിയും പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് എഇഒ ശ്രീ ടി എം
സദാനന്ദന്‍ ഉപജില്ലാ പതാകയും സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ഷാജി
വടക്കേത്തൊട്ടി സ്ക്കൂള്‍ പതാകയും ഉയര്‍ത്തി. കുട്ടികളില്‍ നിന്നും ഏറ്റു
വാങ്ങിയ ദീപശിഖ ഹോളി ഫാമിലി സ്ക്കൂളിലെ മുന്‍ കായികാദ്ധ്യാപകന്‍ ശ്രീ
ശ്രീധരന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ തെളിയിച്ചു. കായികതാരങ്ങളുടെ
മാര്‍ച്ച്പാസ്റ്റിന് കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി പി
ശ്യാമളാദേവി സല്യൂട്ട് സ്വീകരിച്ചു. കുമാരി ഷാര്‍ളറ്റ് മാത്യൂസ് ചൊല്ലിയ
പ്രതിജ്ഞ കായികതാരങ്ങള്‍ ഏറ്റുചൊല്ലിയതോടെ കായികമേളയ്ക്ക് തുടക്കമായി.
No comments:
Post a Comment