അഗതിദിനത്തിന്റെ സ്‌നേഹദൂതുമായി അഗതി മന്ദിരത്തില്‍
രാജപുരം: ഹോളിഫാമിലി എ.എല്‍.പി സ്‌കൂളിലെ കുട്ടികളാണ് ‘ അഗതിദിനം’ ചിലവഴിക്കാനായി പെരുമ്പള്ളി ബത്‌ലേഹം അഗതി മന്ദിരത്തില്‍ എത്തിയത്. കുഞ്ഞുമനസ്സുകളില്‍ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജന്മദിനമായ ഇന്ന് ഹോളിഫാമിലി എ.എല്‍.പി സ്‌കൂളിലെ കുട്ടികളും, അധ്യാപകരും, പി.റ്റി.എ അംഗങ്ങളും അഗതി മന്ദിരത്തിലെത്തിയത്. ഓഗസ്റ്റ് 26ന് കേരള സര്‍ക്കാര്‍ അഗതി അനാഥര്‍ എന്നിവരുടെ ദിനമായി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ അഗതികളോടൊപ്പമായിരിക്കുവിന്‍ എന്ന് കുട്ടികള്‍ തീരുമാനിച്ചത് ഏറെ മാത്യകപരമായ പ്രവര്‍ത്തനമാണ്. കുട്ടികളുടെ വകയായി അന്തേവാസികള്‍ക്ക് വിഭവ സമ്യദ്ധമായ സദ്യ നല്‍ക്കുകയുണ്ടായി. രാജപുരത്തെ പീറ്റര്‍ ഒഴുങ്ങാലില്‍ നടത്തുന്ന അഗതി മന്ദിരത്തില്‍ 70 ഓളം അന്തേവാസികള്‍ ഉണ്ട്. ഇവര്‍ക്ക് പ്രധാനാധ്യാപകന്‍ സജി എം.എ അഗതിദിന സന്ദേശം നല്‍ക്കുകയുണ്ടായി. പി.റ്റി.എ പ്രസിഡണ്ട് റോയി പി.എല്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.സി ജയിംസ്, അബ്രാഹം കെ.ഒ, ഷൈബി അബ്രാഹം, ഗ്ലാഡിസ് മാത്യു, സോണി, അനി അബ്രാഹം, മോളി തോമസ് എന്നിവര്‍ നേത്യത്വം നല്‍കി. ജീവ കാരുണ്യവും കാലികപ്രസക്തവുമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ നടന്ന് വരുന്നു.
news
Welcome To Our Blog
Tuesday, 26 August 2014
Sunday, 24 August 2014
ലഹരിവിരുദ്ധ കേരളത്തിനായി ഹോളി ഫാമിലി കുരുന്നുകളുടെ അഭ്യര്‍ത്ഥന
രാജപുരം: ലഹരിവിരുദ്ധ കേരളത്തിനായി ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി. സമ്പൂര്‍ണ്ണ മദ്യനിവേധനത്തിനുള്ള സര്‍ക്കാറിന്റെ തുടക്കങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ടും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാത്യകയായി ലഹരിവിരുദ്ധ കേരള സാക്ഷാത്കാരത്തിനായി കുട്ടികള്‍ രാജപുരം പോസ്‌റ്റോഫീസില്‍ നിന്നും മുഖ്യമന്ത്രിക്ക് കാര്‍ഡുകള്‍ അയക്കുകയുണ്ടായി.
Saturday, 23 August 2014
Thursday, 21 August 2014
വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം ചെയ്തു
രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം പ്രസിദ്ധ മജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് റോയി പി.എല്‍ ആശംസയര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗതവും ആര്‍ട്‌സ് കണ്‍വീനര്‍ ഷൈബി അബ്രാഹം നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും ബാലചന്ദ്രന്‍ കൊട്ടോടി കലാസമൂഹനന്‍മയ്ക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട് മാജിക് ഷോയും നടത്തുകയുണ്ടായി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പെരുമ്പള്ളിയിലെ ധീര ജവാന്‍ സന്തോഷ് കുമാറിന്റെ ബലി കുടീരത്തില്‍ വെച്ച് സ്‌കൂളിന്റെ നേത്യത്വത്തില്‍ നടന്ന പൂഷ്പാഞ്ജലി അര്‍പ്പണത്തില്‍ ബാലചന്ദ്രന്‍ മാജീക് ഷോ നടത്തിയ സ്വാതന്ത്രദിന സ്‌നേഹം ഏറെ ശ്രദ്ധയമായിരുന്നു
Saturday, 16 August 2014
സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രക്തസാക്ഷിത്യംവഹിച്ച ധീര യേധാത്്മാവിന്റെ സ്മരണയ്ക്കു മുന്നില്‍ രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂള്‍ കുട്ടികള്‍
രാജപുരം: നാഗാലാന്റ് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രക്തസാക്ഷിത്യം വരിച്ച പെരുമ്പള്ളിയിലെ സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന ഗവകുടിരതിനുമുമ്പില്‍ ആദരാഞ്ജലികളുമായി രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂള്‍ കുട്ടികളും അധ്യാപകരും സ്വാതന്ത്ര ദിനത്തില്‍ എത്തിയത് ശ്രദ്ധയമായി. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി, കള്ളാര്‍ പഞ്ചായത്ത് അംഗം ശ്രീമതി ലത ബാലക്യഷ്ണന്‍, പി.റ്റി.എ പ്രസിഡണ്ട് ശ്രീ. റോയി പി.എല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം.എ എന്നീവര്‍ ബലികൂടിരത്തിനു മുന്നില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു. പ്രശസ്ത മജിഷ്യന്‍ ശ്രീ ബാലചന്ദ്രന്‍ കൊട്ടോടി മാജിക്കിലൂടെ കുട്ടികള്‍ക്ക് സ്വാതന്ത്രദിന സന്ദേശം നല്‍കി. അബ്രാഹം കെ.ഒ, ജയിംസ് ഒ.സി, ഗ്ലാഡി മാത്യു, സോണി തുടങ്ങിയവര്‍ നേത്യത്വം നല്‍കി. 2002 ല്‍ ആസാം റൈഫിളിലെ ലഫ്കന്റ് ആയ സന്തോഷ് കുമാര്‍ നാഗാ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് വെടിയേറ്റ് മരിച്ചത്. ധീരജവാന് ജന്മം നല്‍കിയ സന്തോഷ് കുമാറിന്റെ അമ്മയെ പഞ്ചായത്ത് മെമ്പര്‍ ലത ബാലക്യഷ്ണന്‍ പൊന്നാടയണിയിച്ചു ആദരിക്കുകയൂണ്ടായി
Thursday, 7 August 2014
ശാന്തിദീപം കൊളുത്തി സമാധാനത്തിനായി കുരുന്നുകളുടെ പ്രാര്‍ത്ഥന
രാജപുരം: ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഹിരോഷിമ ദിനത്തില്‍ പാലസ്തീന്‍, ഇസ്രായേല്‍ യുദ്ധത്തില്‍ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ശാന്തിദീപം കൊളുത്തി യുദ്ധം അവസാനിക്കാനും ഇനിയൊരു യുദ്ധം ഉണ്ടാവരുതെന്നും കുരുന്നുകള്‍ പ്രാര്‍ത്ഥിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയലച്ചന്‍ സന്ദേശം നല്‍കി. മുഖ്യാധ്യാപകന്‍ സജി എം.എ, പി.റ്റി.എ പ്രസിഡണ്ട് ശ്രീ. റോയി പി.എല്‍, മദര്‍ പി.റ്റി.എ പ്രസിഡണ്ട് പ്രേമ സുരേഷ്, സ്റ്റാഫ് സെക്രട്ടറി ജയിംസ് ഒ.സി എന്നിവര്‍ പ്രസംഗിച്ചു. ഗ്ലാഡി മാത്യു, അബ്രാഹം കെ.ഒ, ഷൈബി, അനി അബ്രാഹം, മോളി, സോണി എന്നിവര്‍ നേത്യത്വം നല്‍കി. പ്ലകാര്‍ഡുകളുമേന്തി കുട്ടികള്‍ യുദ്ധവിരുദ്ധ റാലിയും നടത്തി
Wednesday, 6 August 2014
ദീപിക നമ്മുടെ ഭാഷാപദ്ധതി ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ ആദരിച്ചു.
രാജപുരം: കുട്ടികളുടെ വായനാശീലം വളത്തുന്നതിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളില്‍ എല്ലാ ക്ലാസ്സ് മുറികളിലും ദീപിക പത്രം എത്തി തുടങ്ങി. ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിക്ക് പത്രം കൈമാറി കൊണ്ട് ശ്രീമതി ഷാന്റി ജേക്കബ് ഒരപ്പാങ്കല്‍ നിര്‍വ്വഹിച്ചു. ദീപിക ഏരീയ മാനേജര്‍ ശ്രീ. സെബാന്‍ ആമുഖ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് റോയി പി.എല്‍ ആശംസയര്‍പ്പിച്ചു.ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗവവും സ്റ്റാഫ് സെക്രട്ടറി ജെയിംസ് ഒ.സി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)