news
Welcome To Our Blog
Friday, 24 July 2015
വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം ചെയ്തു.
രാജപുരം: ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം രാജപുരം ഹോളി ഫാമിലി ഹയർ സെകണ്ടറി സ്‌കൂള്‍ അധ്യാപകൻ ശ്രീ. ലിപിൻ കെ കുര്യൻ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോണി പെരുമാനൂർ ആശംസയര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം.എ സ്വാഗതവും ആര്‍ട്‌സ് കണ്‍വീനര്‍ ഷൈബി അബ്രാഹം നന്ദിയും പറഞ്ഞു.
Thursday, 23 July 2015
ചാന്ദ്രദിനം ആഘോഷിച്ചു
വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.ചന്ദ്രമനുഷ്യനുമയി അഭിമുഖവും,ക്വിസ് മത്സരവും,ചിത്രപ്രദർശനവും നടത്തി.ചാന്ദ്ര ദിനത്തെ കുറിച്ച് അസ്സംബ്ലിയിൽ ശ്രീ ഒ.സി ജെയിംസ് ക്ലാസെടുത്തു. പ്രവർത്തനങ്ങൾക്ക് പ്രഥമ അധ്യാപകൻ എം.എ സജി,ഗ്ലാഡിസ് മാത്യു,എബ്രഹാം കെ. ഒ ,ഷൈബി എബ്രഹാം ,മോളി തോമസ്,അനി എബ്രഹാം,സോണി കുര്യൻ എന്നിവർ നേതിര്ത്വം നല്കി.
Subscribe to:
Posts (Atom)










