news

Welcome To Our Blog

Monday, 16 March 2015

രാജപുരം ഹോളി ഫാമിലി എ.എല്‍.പി. സ്‌കൂളിന്‍റെ വാര്‍ഷികം ആഘോഷിച്ചു

 
രാജപുരം:കുടിയേറ്റത്തിന്റെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ രാജപുരത്തിന്‍റെ ദീപസ്തംഭമായി പ്രശോഭിക്കുന്ന ഹോളി ഫാമിലി എ.എല്‍.പി. സ്‌കൂളിന്റെ ഗതകാല സ്മരണകള്‍ ഒരു നനുത്ത സ്പര്‍ശംപോലെ നമുക്ക് മുന്നില്‍ തെളിയുന്നു. രാജപുരം ഹോളി ഫാമിലി എ.എല്‍.പി. സ്‌കൂളിന്‍റെ 72-ാമത് വാര്‍ഷികം 2015 മാര്‍ച്ച് 07 ശനിയാഴ്ച വൈകുരേം 5.30-ന് കളളാര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് ലീലാമ്മ ജോസ് ഉദ്ഘാടനം ചെയ്തു. സ്‌കുള്‍ മാനേജര്‍ .റവ.ഫാ.ഷാജി വടക്കേതൊട്ടി അദ്ധ്യക്ഷത വഹിച്ചു. ഹെഡമാസ്റ്റര്‍ സജി എം.എ സ്‌കൂള്‍ റിപ്പോര്‍ട്ട’് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജയിംസ് ഒ.സി സ്വാഗതം ചെയ്തു. രാജപുരം എച്ച്.എഫ്.എച്ച്.എസ്.എസ് ഹെഡമാസ്റ്റര്‍ സന്തോഷ് ജോസഫ്, പി.ടി.എ പ്രസിഡണ്ട് ശ്രി റോയി പി.എല്‍.‍എം.പി.ടി.എ പ്രസിഡണ്ട് പ്രേമ സുരേഷ്, സ്‌കൂള്‍ ലീഡര്‍ ജോസഫ് ജോയി എിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാജപുരം ഹോളിഫാമിലി ചര്‍ച്ച് അസി.വികാരി. റവ.ഫാ. രൂപേഷ് മുട്ടത്ത് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ആര്‍ട്ട’് കവീനര്‍ ഷൈബി അബ്രാഹം കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന്‍ കുരുന്നു പ്രതിഭകളുടെ കലാവിരുന്ന്‍ അരങ്ങേറി.
 
 
 
 





Wednesday, 4 March 2015