news

Welcome To Our Blog

Saturday, 21 February 2015

രാജപൂരം എല്‍.പി. സ്‌ക്കൂളില്‍ മെട്രിക് മേള നടത്തി.

രാജപൂരം : കുട്ടികള്‍ക്ക് താരതമ്യേനെ ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളെയും കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളിലെ ആശയരൂപികരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെട്രിക് മേള സംഘടിപ്പിച്ചത് . മൂന്ന് മണിക്കുര്‍ നിണ്ടു നിന്ന മേളയുടെ ഉദ്ഘാടനം പി. ടി. എ. പ്രസിഡന്റ് റോയി പി.എല്‍ . നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം.എ. അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജയിംസ് ഒ.സി. സ്വാഗതം പറഞ്ഞു. അനി എബ്രാഹം , മോളി തോമസ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ഏറെ ആവേശകരവും രസകരവുമായ പ്രവര്‍ത്തനത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.